നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ ബൈക്കിടിച്ചു; ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാതിരാത്രിയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ ബൈക്കിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു സഹയാത്രികന് പരിക്ക്. പയ്യാമ്പലം റെഡ് ക്രോസ് റോഡിന് സമീപം താമസിക്കുന്ന സാബിറാസില്‍ ഇ.അഫ്‌സലിന്റെയും ദിഷാറയുടെയും മകന്‍ കെ.അബ്ദുള്‍ സാബിത് (21) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ താണയിലെ നൗഫലിന്റെ മകന്‍ റബീഹിനെ (16) കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് അപകടം. താണയില്‍ ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പിറകില്‍ ഇടിച്ചായിരുന്നു അപകടം. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ട അബ്ദുള്‍ സാബിത്ത് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അബ്ര, അമ്ര. ടൗണ്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page