ബൂത്തിലേക്കിനി ഏഴുനാള്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കുഞ്ഞാലിക്കുട്ടി എത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച പാലക്കുന്നില്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പ്രവര്‍ത്തകര്‍ക്ക് കരുത്തും ആവേശവും പകരാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് അണങ്കൂര്‍ ജംഗ്ഷനില്‍ നടക്കുന്ന പൊതു യോഗത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ വോട്ടുകള്‍ ചോര്‍ത്തിയെടുക്കുന്നതിന് ഇടത് മുന്നണിയും സിപിഎമ്മും കൊണ്ടു പിടിച്ച ശ്രമം തുടരുന്നതിനിടയിലാണ് കുഞ്ഞാലിക്കുട്ടി എത്തുന്നത്. സമകാലീന പ്രശ്നങ്ങളൊക്കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ വലിയ ആള്‍ക്കൂട്ടം പൊതു യോഗത്തിന് ഉണ്ടാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കുന്നില്‍ സംസാരിക്കും. പരമാവധി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് സമ്മേളനത്തിന് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page