നീലേശ്വരം സ്വദേശി അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: നീലേശ്വരം നിടുങ്കണ്ട സ്വദേശി യുഎഇ അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി(52) യാണ് മരിച്ചത്. അല്‍ഐന്‍ ഐഎസ്‌സി മെമ്പറും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു. വക്കീല്‍ ഓഫീസിലായിരുന്നു ജോലി. 2 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. സി.കെ. മൊയ്തുവിന്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂര്‍). മക്കള്‍: ഷമ്മാസ് (അരിമല ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്) സല്‍മാന്‍ (ജപ്പാന്‍), സഹദ് (വിദ്യാര്‍ത്ഥി) സഹോദരങ്ങള്‍: റാബിയ, അഷ്‌റഫ്, നസീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page