പെരിയ കലോത്സവ നഗരിയില്‍ കുളിരു പകർന്ന് തെങ്ങോല കൊട്ടാരം; ശില്‍പികള്‍ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’

പെരിയ: പെരിയയില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ പണിത ‘തെങ്ങോലകൊട്ടാരം’ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂട്ടായ്മയായ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പെരിയ യൂണിറ്റ് പ്രവര്‍ത്തകരാണ് തെങ്ങോലകളും കവുങ്ങും ഉപയോഗിച്ച് കമനീയമായ വിശ്രമ കേന്ദ്രം സ്ഥാപിച്ചത്. ദിവസങ്ങളോളം വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ജൈവ രീതിയിലുള്ള വിശ്രമകേന്ദ്രം പൂർത്തിയായത്.

‘പെരിയ വനം’എന്നു പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിര്‍വ്വഹിച്ചു. തെങ്ങിന്റെ ചങ്ങാതികൂട്ടം യൂണിറ്റ് പ്രസിഡണ്ട് മുകുന്ദൻ ആധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ ബാബു രാജ്, പഞ്ചായത്ത് അംഗം ഉഷ എന്‍ നായര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് വിജയന്‍ നായര്‍ പെരിയ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, ജില്ലാ പഞ്ചായത്തംഗം സബീഷ്, ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പ്രവര്‍ത്തകരായ സതീഷന്‍ കുറ്റിപ്പുറം, വിജയന്‍, ബിജു കാലിയടുക്കം, ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page