കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. രണ്ടര കിലോ ചരസുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍. സിറാജുദ്ദീന് എന്നയാളാണ് പിടിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പിടിയിലായ ലഹരി വസ്തുവിനു അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുകോടി രൂപ വില വരുമെന്ന് പറയുന്നു. കസ്റ്റംസും ഡി ആര് ഐ അധികൃതരും നടത്തിയ പരിശോധനയിലാണ് സിറാജുദ്ദീന് പിടിയിലായത്.







