കാസര്‍കോട്: റാസല്‍ ഖൈമയിൽ ഉണ്ടായ വാഹനാപകടത്തില്‍ കോടോം ബേളൂർ,അട്ടേങ്ങാനംസ്വദേശിയും മരിച്ചു. നിലവിൽ കള്ളാർ ടൗണിനു സമീപത്ത് താമസക്കാരനായ അട്ടേങ്ങാനത്തെ അഷ്റഫ് (56) ആണ് മരിച്ചത്. ദുബായിയിലുള്ള മകൻ ആശുപത്രി യിലെത്തിയാണ് അഷ്റഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരണപ്പെട്ട മട്ടന്നൂരിലെ സങ്കീര്‍ത്ത സുരേഷ് (26), തലശ്ശേരി പുതിയ കാവിലെ ഹേമന്ത് (29) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അഷ്റഫിന്റെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ റാസല്‍ ഖൈമ അപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്.







