തളിപ്പറമ്പ്: ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടു കെട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തി. തളിപ്പറമ്പ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആക്സിസ് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന 3,50,608 രൂപ കറന്സിക്കിടയിലാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
ബാങ്കിന്റെ ബ്രാഞ്ച് ഹെഡ് ജോമിസ് എന്‍ ജോണ്‍ വിവരം ഉടന്‍ തളിപ്പറമ്പ് പൊലീസിനെ അറിയിച്ചു. എസ്ഐ കെ എസ് ശ്രീനാഥിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കള്ളനോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.







