കുമ്പളയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; മുട്ടത്തൊടി സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. യുവാവ് പിടിയില്‍. മുട്ടത്തൊടി ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ(33)യാണ് കുമ്പള എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് കുമ്പള ഹൈസ്‌ക്കൂള്‍ റോഡില്‍ വാഹന പരിശോധന നടത്തവേയാണ് പുകയില കടത്ത് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും 18 ചാക്കുകളിലായി ടയോട്ട കാറിലാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്തിയത്. സിദ്ധീഖ് ഒറ്റയ്ക്കാണ് കാര്‍ ഓടിച്ചുവന്നത്. സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞ് വിശദമായി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പുകയില മൊത്തമായി കടത്തുന്ന സംഘത്തിലെ കണ്ണിയെ ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് 30,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page