ബദിയടുക്ക: കാര്‍മ്മല്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും കുട്ടികള്‍ക്കായി പുതുതായി ഒരുക്കിയ പ്ലേ പാര്‍ക്കിന്റെ ഉദ്ഘാടനവും വര്‍ണാഭമായ പരിപാടികളോടെ നടന്നു. ‘വര്‍ണ്ണ വിസ്മയം 2കെ26’ എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കുട്ടികളുടെ കലാപരമായ കഴിവുകളും സര്‍ഗാത്മകതയും പ്രകടിപ്പിക്കുന്ന മനോഹരമായ വേദിയായി മാറി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്ലേ പാര്‍ക്ക് ഉദ്ഘാടനം ബദിയടുക്ക എസ് ഐ രവീന്ദ്രന്‍ നിര്‍വഹിച്ചു. കുമ്പള എഇഒ എം അശോക അധ്യക്ഷത വഹിച്ചു. അബിന്‍ മൈക്കിള്‍ പാലവയല്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് മേരീസ് ദേവാലയ വികാരി ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൗമ്യ ആന്റണി സി.എം.സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ മദര്‍ ലിറ്റില്‍ തെരേസ്, റെനി തോമസ്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹമീദ്, പി.ടി.എ പ്രസിഡന്റ് അഹമ്മദ് അലി, ഷമീമ പ്രസംഗിച്ചു.







