ഏറെക്കാലത്തെ പ്രണയം; സാമ്പത്തീക ഇടപാടുകളും; മറ്റൊരുവിവാഹത്തിന് സമ്മതിച്ചത് പകയായി;അരുംകൊല വിഷുദിനത്തില്‍ പ്രതിശ്രുതവരനെ കാണാന്‍ വരുന്നതിനിടെ

പട്ടാമ്പിയില്‍ കൊല്ലപ്പെട്ട പ്രവിയയും, പ്രതിയായ സന്തോഷും തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഫോണ്‍ രേഖകളില്‍ പരിശോധിച്ചതില്‍നിന്ന് തെളിവുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം. സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായതിന് പിന്നാലെ പ്രവിയയെ അപായപ്പെടുത്തുക ലക്ഷ്യമാക്കി സന്തോഷ് പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നിരുന്നു. നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്തിരിയണമെന്ന് പ്രവിയയോട് സന്തോഷ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പൊലീസിന് മൊഴി നല്‍കി. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരന്‍ ചെന്ന് നോക്കുകയായിരുന്നു. ഈ സമയത്ത് പ്രതി സംഭവസ്ഥലത്ത് നിന്ന് തിടുക്കത്തില്‍ ഓടിപ്പോകുന്നത് യുവാവ് കണ്ടിരുന്നു. പ്രവിയയെ ആക്രമിച്ചതിന് ശേഷം സഹോദരന്റെ വീട്ടില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page