ചെറുവത്തൂർ: ഓണാഘോഷത്തോടനുബന്ധിച്ചു ടീം സെൻട്രൽ ഉദിനൂർ ആഗസ്റ്റ് 23 ഞായർ 2 മണിക്കുഉദിനൂർ സെൻട്രൽ എ യൂ പി എസ് ഗ്രൗണ്ടിൽകണ്ണൂർ- കാസർകോട് ജില്ലാതലകമ്പവലി മത്സരം നടത്തും. (7 പേർ 490 കെ.ജി.).പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 98465 03404,79946 57462 നമ്പറുകളിൽ ബന്ധപ്പെടണം.ചന്തേര പോലീസ് ഇൻസ്പെക്ടർ ഷിജു എം.വി. മത്സരം ഉദ്ഘാടനം ചെയ്യും.വനിതാ കമ്പവലി പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ്.ഒന്നാം സമ്മാനം:10,000 രൂപ.രണ്ടാം സമ്മാനം:6000 രൂപ.മൂന്നാം സമ്മാനം: 3000 രൂപ.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫികളും മെഡലുകളും നൽകുന്നതാണ്.ഉദിനൂർസെൻട്രൽ എ.യു.പി.എസ് മാനേജർഎം.വി.കുഞ്ഞിക്കോരൻ സമ്മാനദാനം നിർവഹിക്കും. എം.വി.ബാലകൃഷ്ണൻ, ഇ.വി.ഭാസ്കരൻ, സി.ബാലകൃഷ്ണൻ പ്രസംഗിക്കും.







