വാക്ക് തർക്കം; ഭാര്യ ഭർത്താവിനെ വടികൊണ്ട് തലക്കടിച്ചു കൊന്നു!

പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോട്ടിലാണ് സംഭവം. രത്നാകരൻ(58)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ ശാന്ത വടി കൊണ്ട് രത്നാകരൻ്റെ തലയ്ക്ക് അടിക്കുകയാ യിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവരും എന്നും വഴക്ക് കൂടാറുണ്ടെന്നു അയൽവാസികൾ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page