ബാര്‍ബര്‍ ഷോപ്പില്‍ കയറി മലയാളിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

മംഗളൂരു: മലയാളിയും ബോളാറില്‍ താമസിക്കുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ എഡ്വിന്‍ വിനയ് കുമാറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. ബൊളാറില്‍ താമസിക്കുന്ന ബണ്ട്വാള്‍ ബരിമാരു സ്വദേശി ആനന്ദ സപല്യ (49)യെയാണ് പൊലീസ് പിടികൂടിയത്. ആനന്ദയ്ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. മദ്യലഹരിയില്‍ ഷോപ്പിലെത്തിയ ആനന്ദ എഡ്വിനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അതിനിടെ കയ്യില് കരുതിയ കത്തിയെടുത്ത് നെഞ്ചില്‍ കുത്തി. പരിക്കേറ്റ എഡ്വിനെ പരിസരവാസികള്‍ വെന്‍ലോക് ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page