റീല്‍സ് എടുക്കാന്‍ പ്രേത ബാധയുള്ള വീട് തേടി പോയി; രക്തം വറ്റിയ നിലയില്‍ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍

ഓസ്റ്റ താഴ്വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ നിന്ന് രക്തം വറ്റിയ നിലയില്‍ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു എന്നും പൊലീസ് പറയുന്നു. അവള്‍ താന്‍ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ എല്ലാവരെയും അറിയിച്ചിരുന്നു. യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഫ്രാന്‍സില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ഗോസ്റ്റ് ഹണ്ടിങുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നു. ഒന്നുകില്‍ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം. നരഹത്യ ആയിരിക്കാം. അതുമല്ലെങ്കില്‍ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീര്‍ന്നതായിരിക്കാം എന്നെല്ലാമുള്ള ഊഹാപോഹങ്ങളുണ്ട്. യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതുപോലെ, ഇവിടെ നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ട് എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയര്‍മാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ വെടിയേറ്റിട്ടുമുണ്ട്. എന്നാല്‍, ഒരുതരത്തിലുള്ള സംഘര്‍ഷങ്ങളും നടന്നതിന് തെളിവുകളില്ല. മരണശേഷമായിരിക്കും മുറിവേല്‍പ്പിച്ചത് എന്നും സംശയിക്കുന്നു. സ്ത്രീയുടെ മൃതദേഹത്തിനരികില്‍ നിന്നും എന്തെങ്കിലും രേഖകളോ സെല്‍ഫോണോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നും പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page