എം.എൽ. അശ്വിനിഇസ്രായേൽ ഔദ്യോഗിക സന്ദർശനത്തിന് ; ആവേശകരമായ യാത്രയയപ്പ്

Kaസർകോട് : ഭാരതത്തിലെ യുവ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ഇസ്രായേലിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെടുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് പാർട്ടി കാസർകോട് മണ്ഡലം കമ്മിറ്റി ആവേശകരമായ യാത്രയയപ്പ് നൽകി.കേരളത്തിൽ നിന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവർ ഉൾപ്പെടുന്ന 16 അംഗ സംഘത്തിലെ പ്രതിനിധിയായാണ് അശ്വിനി ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലേക്ക് യാത്ര തിരിക്കുന്നത്.സന്ദർശനത്തിന്റെ ഭാഗമായി ജറുസലേം, ടെൽ അവീവ്, ഗാസ, ഹൈഫ തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിക്കും. കൂടാതെ ഇസ്രായേലിലെ വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും.ഡിസംബർ 7-ന് സംഘം ഇന്ത്യയിൽ തിരിച്ചെത്തും.യാത്രയയപ്പ് യോഗത്തിൽ കാസർകോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദിവ്യ സന്ദീപ്, രവീന്ദ്ര റൈ പ്രസംഗിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page