ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് എംപി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീന്‍(43), ഷംനാസ്(15), ഷംന(10), ഷംസ(10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. രാംനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് യൂസുഫ് മാതാവ്: ത്വാഹിറ. സഹോദരങ്ങള്‍: റജില, നിഹാല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page