ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വെകിട്ട് മൂന്നുമണിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തിലാണ് സംഭവം നടന്നത്. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നു സിംന. പിതാവുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഷാഹുല്‍ അലിയും സിംനയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരേ നാട്ടുകാരാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page