ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം. പുഷ്പാവതി അന്തരിച്ചു

കാസര്‍കോട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ ഗവ.യു.പി സ്‌കൂള്‍ അധ്യാപികയും പ്രധാനാധ്യാപികയുമായിരുന്ന എം. പുഷ്പാവതി (77) അന്തരിച്ചു. കാസര്‍കോട്, വിദ്യാനഗര്‍ ചിന്മയ കോളനിയിലെ റിട്ട.ആര്‍.ഡി.ഒ സി.കുമാരന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വെച്ച് പനി ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. പയ്യന്നൂരിലെ പരേതനായ രാമന്‍-കല്യാണി ദമ്പതികളുടെ മകളാണ്. ഏക മകള്‍: ശ്രീരേഖ. മരുമകന്‍: അജിത്ത് (ഡി ജി എം നബാര്‍ഡ്)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page