സഹോദരനും പിതാവും നിരന്തരം പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ 22 കാരിയെ കൊലപ്പെടുത്തി; ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചും ക്രൂരത

പിതാവും സഹോദരനും ചേര്‍ന്ന് 22 കാരിയെ കൊലപ്പെടുത്തി. പാക്കിസ്ഥാന്‍ പ്രവശ്യയായ പഞ്ചാബ് തോബാ ടെക്‌സിങിലാണ് സംഭവം. കൊലയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയെ സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ഇരുവരും കൊലപതാകം ആസൂത്രണം ചെയ്തതെന്ന് ഡിപിഒ ഇബാദത്ത് നിസാര്‍ പറഞ്ഞു. മറ്റൊരു സഹോദരനാണ് കൊലപാതക ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. ഇയാള്‍ തന്നെയാണ് സംഭവം പിന്നീട് പൊലിസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ തന്നെയും മക്കളെയും കൊല്ലുമെന്ന് ഫൈസല്‍ ഭീഷണിപ്പെടുത്തിയതായി ഫൈസലിന്റെ സഹോദരന്റെ ഭാര്യ വെളിപ്പെടുത്തി. മാര്‍ച്ച് 17 നും 18 നും ഇടയിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പ്രതികള്‍ കുഴിച്ചിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. മൃതദേഹം പുറത്തെടുത്ത് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പഞ്ചാബ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page