അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് ബായാര്‍ സ്വദേശി

കാസര്‍കോട്: അന്തര്‍ സംസ്ഥാന കുറ്റവാളിയായ മഞ്ചേശ്വരം, ബായാര്‍ സ്വദേശിയെ കര്‍ണ്ണാടക, വിട്ള പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍, ബായാര്‍ പദവ് കാന്‍പര്‍ കോളനിയിലെ ഇബ്രാഹിം മുസമ്മില്‍ എന്ന മുസമ്മില്‍ (28) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ഒരു കേസും വിട്ളയില്‍ രണ്ടും പുത്തൂര്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ഓരോ കേസുകളുമുണ്ട്. കുമ്പളയിലും കളവു കേസുള്ളതായി പൊലീസ് പറഞ്ഞു. വിട്ളയിലെ ഒരു കളവു കേസില്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുസമ്മലിനെ പുത്തൂര്‍ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page