കുമ്പളയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : ദേശീയപാത കുമ്പള പാലത്തിനു സമീപം കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മഞ്ചേശ്വരം സ്വദേശി ഷമീർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറിന്റെ മുൻഭാഗത്തെ വീലുകൾ ബസ് ഇടിച്ചു തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കാസർകോട് നിന്നും മഞ്ചേശ്വരത്ത് പോവുകയായിരുന്ന ഷമീർ സഞ്ചരിച്ച ടാറ്റാ നെക്സൺ കാറും മംഗളൂരുവിൽ നിന്ന് വരികയായിരുന്നു കർണാടക ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരം കാറിനെ വലിച്ചിഴച്ചുകൊണ്ടുപോയി. ദേശീയപാത വികസനയുമായി ബന്ധപ്പെട്ട് റോഡിലെ വാഹനങ്ങളുടെ ഗതി നിയന്ത്രണത്തിൽ വരുത്തിയ മാറ്റമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page