മരണവീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ഉദുമ പാക്യാരയിലെ പി.എസ് മുഹമ്മദ് റഫീസ്, മുഹമ്മദ് ഇര്‍ഷാദ്, സിഎച്ച് സാഹിദ്, കെ. ഷിഹാബ്, സര്‍ഫ്രാസ്, മുഹമ്മദ് ആഷിഫ്, പി. മുഹമ്മദ് ഷബീര്‍, എരോലിലെ ഫാറൂഖ് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)വെറുതെ വിട്ടത്. ഉദുമ കണ്ണംകുളം, ബാദുഷ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (27) ആണ് കൊല്ലപ്പെട്ടത്. 2015 മെയ് 12ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവദിവസം രാത്രി സഹോദരന്‍ ഇബ്രാഹിം ബാദുഷയോടൊപ്പം ബൈക്കില്‍ പോവുകയായിരുന്നു ഷാഹുല്‍ ഹമീദ്. ഇതിനിടയില്‍ കണ്ണംകുളത്ത് ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
അന്നത്തെ സി.ഐ യു പ്രേമന്‍, ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി നാരായണന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page