ഐ എസില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂദെല്‍ഹി: ഭീകര സംഘടനയായ ഐ എസില്‍ ചേരാന്‍ പോകുന്നതിനിടയില്‍ ഐ ഐ ടി വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍. ഗുവാഹട്ടി ഐ ഐ ടിയിലെ നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ ഡല്‍ഹി സ്വദേശിയാണ് പിടിയിലായത്. ഐ എസില്‍ ചേരാനുള്ള യാത്രയ്ക്കിടയില്‍ ആസാമിലെ ഹാജോയില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ എസില്‍ ചേരാന്‍ പോകുന്ന കാര്യം സാമൂഹിക മാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിരുന്നു. ഐ എസ് അനുകൂല കുറിപ്പിന്റെ കൂടെയായിരുന്നു യാത്ര തിരിക്കുന്ന കാര്യം വ്യക്തമാക്കിയത്. സമാന സ്വഭാവമുള്ള ഇ മെയില്‍ സന്ദേശം പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോളേജില്‍ നിന്നുമാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ വിദ്യാര്‍ത്ഥിയെ കാണുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതും ആശങ്ക ഇരട്ടിപ്പിച്ചു. ഗുവാഹട്ടിയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍ നിന്നു കണ്ടെത്തിയ വിദ്യാര്‍ത്ഥിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ മുറിയിലും പരിശോധന നടത്തി. മുറിയില്‍ നിന്നു ഐ എസ് പതാകയ്ക്കു സമാനമായ പതാകയും ചില രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹാരിസ് ഫാറൂഖിയാണ് ഐ എസിന്റെ ഇന്ത്യയിലെ തലവന്‍. ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ ഇയാളെ ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യയിലെ ഐ എസ് പ്രവര്‍ത്തനം ബംഗ്ലാദേശില്‍ ഒളിവില്‍ കഴിഞ്ഞാണ് ഇയാള്‍ നടത്തിയിരുന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ട് പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘം; കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണത്തിനു പിന്നാലെ, സ്വര്‍ണ്ണം കണ്ടപ്പോള്‍ കൊണ്ടു പോകാന്‍ എടുത്തുവച്ച മിഠായിക്കെട്ട് മറന്നുവച്ചു

You cannot copy content of this page