ലോക്സഭാ തെരഞ്ഞെടുപ്പ്; വാഹനപരിശോധന കര്‍ശനമാക്കി;പിക്കപ്പില്‍ കര്‍ണ്ണാടകയില്‍ നിന്നു കടത്തിയ 650 ലിറ്റര്‍ ഡീസല്‍ പിടികൂടി; 70,000 രൂപ പിഴയീടാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാഹന പരിശോധന പൊലീസ് ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച ബാക്രവയലില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ കര്‍ണ്ണാടകയില്‍ നിന്നും പിക്കപ്പില്‍ കടത്തിക്കൊണ്ടുവന്ന 650 ലിറ്റര്‍ ഡീസല്‍ പിടികൂടി. ജിഎസ്ടി വകുപ്പിന് കൈമാറിയ ഡീസല്‍ 70,000 രൂപ പിഴയ ഈടാക്കി വിട്ടുകൊടുത്തു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണ്ണാടകയില്‍ നിന്നുള്ള റോഡുകളിലാണ് പൊലീസ് വാഹനപരിശോധന ഊര്‍ജ്ജികമാക്കിയത്. ആനക്കല്ല്, മുളിഗദ്ദെ, ബെരിപ്പദവ്, ബാക്രവയല്‍, തലപ്പാടി റോഡുകളിലാണ് പരിശോധന തുടരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page