അമ്പലത്തറയില്‍ പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ടുകള്‍; അബ്ദുല്‍ റസാഖ് നിധി കാക്കുന്ന പാമ്പുമാത്രം; മാസ്റ്റര്‍മൈന്റ് സുലൈമാന്റേതെന്ന് പൊലീസ്

കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്തു വാടക വീട്ടില്‍ നിന്നും പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഏഴു കോടിയില്‍പ്പരം രൂപയാണ് പിടിയിലായതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ പിടിയിലായ പണം 6 കോടി 96 ലക്ഷം രൂപയുടേതാണെന്നു സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരം പിടിയിലായ പണം 20 പൊലീസുകാര്‍ 24 മണിക്കൂര്‍ സമയമെടുത്താണ് എണ്ണിത്തീര്‍ത്തത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീട് കല്ല്യോട്ട് താമസക്കാരനായ അബ്ദുല്‍ റസാഖ് എന്നയാളാണ് വാടകക്കെടുത്തിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസെത്തി പണം പിടികൂടിയതോടെ ഇയാള്‍ ഒളിവില്‍ പോയി. ഫോണും സ്വിച്ച് ഓഫ് ആണ്. ഇയാള്‍ നോട്ട് സൂക്ഷിച്ച ‘പാമ്പ്’ മാത്രമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നോട്ടിന്റെ ഉടമ കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കള്ളനോട്ടുകള്‍ അച്ചടിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും വ്യക്തമായി. വിദേശ രാജ്യത്തു വെച്ച് അച്ചടിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page