കാമുകിയെ കഴുത്തറുത്ത് കൊന്ന് കൈ ഞരമ്പുമുറിച്ച് ആത്മഹത്യാശ്രമം; വിവാഹിതനായ കാമുകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജയ്പൂര്‍: കാമുകിയെ വാടക വീട്ടില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ കൈ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കാമുകനും രണ്ടുകുട്ടികളുടെ പിതാവുമായ സോനു ശര്‍മ(32)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാര്‍ മഥുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പട്പാറ കോളനിയിലെ വാടക മുറിയില്‍ വെച്ചാണ് സംഭവം. സോനു ശര്‍മ്മ പൂനം ശര്‍മ്മയുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം കൈ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സോനുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിവാഹിതനായ പ്രതിക്ക് ഭാര്യയും കുട്ടികളുമുണ്ട്. എന്നാല്‍ യുവതി അവിവാഹിതയായിരുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് ഭരത്പൂര്‍ ഡി.എസ്.പി സുനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page