മോഷണത്തിന് ശേഷം സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ്

കാസര്‍കോട്: യുവാവിനെ ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് അറസ്റ്റുചെയ്തു. മുളിയാര്‍ ബാവിക്കര സ്വദേശി കെ.മൂസ(33)യെയാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് സെക്ടറല്‍ മജിസ്ട്രേറ്റും കയ്യൂര്‍-ചീമേനി പഞ്ചായത്ത് സെക്രട്ടറിയുമായ രമേശനും നീലേശ്വരം എസ്ഐ കെ.വി.മധുസൂദനന്‍ മടിക്കൈയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം സ്‌കൂട്ടറില്‍ ചന്ദനമുട്ടികളുമായി വരുമ്പോഴാണ് മൂസയെ അറസ്റ്റുചെയ്തത്. സ്‌കൂട്ടറില്‍ നിന്നും ആറ് കിലോയോളം ചന്ദനമുട്ടികള്‍ കണ്ടെത്തി. മൂന്ന് മഴു, ഈര്‍ച്ചവാള്‍, ചന്ദനം മുറിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page