കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള സംയുക്ത കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ ന്യൂഡല്‍ഹി രാമലീല ഗ്രൗണ്ടില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന അഖിലേന്ത്യ കിസാന്‍ മസ്ദൂര്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും നാട്ടുകാരും ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മഹാപഞ്ചായത്തില്‍, സംഘടന കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. കൃഷിയും ഭക്ഷ്യ സുരക്ഷയും ജീവിത മാര്‍ഗവും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ശക്തി പകരാനും മഹാപാഞ്ചായത്ത് തീരുമാനിക്കും.
കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും പുറമേ കേന്ദ്ര തൊഴിലാളി യൂണിയനുകള്‍, വനിതാ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവരെയും സംഘാടകര്‍ മഹാപഞ്ചായത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക സംഘടനകള്‍ സമരം തുടരുന്ന ശംഭു, ഖനൗരി അതിര്‍ത്തികളില്‍ നിന്ന് ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിച്ച സമരക്കാര്‍ ഹരിയാനയില്‍ കടക്കുന്നത് തടഞ്ഞിട്ടുണ്ട്. മാര്‍ച്ച് പത്തിന് കര്‍ഷക യൂണിയനുകള്‍ പഞ്ചാബില്‍ ട്രെയിന്‍ കടയില്‍ സമരം നടത്തിയിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തറ വില ഉറപ്പാക്കുക, വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page