ഹോട്ടല്‍ ഉടമയുടെ ബൈക്ക് മോഷണം; അറസ്റ്റിലായവര്‍ നിരവധി കേസുകളിലെ പ്രതികള്‍

ഹോട്ടല്‍ ഉടമയുടെ ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ അഴീക്കല്‍ചാല്‍ റോഡിലെ പി.പി. അനസ് (24), വയനാട് തരിയോട് ബൈബിള്‍ ലാന്റിലെ പി.എം മുഹമ്മദ് ഫബിന്‍ഷാദ്(21) എന്നിവരെയാണ് ടൗണ്‍ എസ്.ഐ എം.സവ്യസാചിയും സംഘവും കോഴിക്കോട് വെച്ച് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 24 ന് ആണ് ഒണ്ടേന്‍ റോഡിലെ ആനന്ദ് ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുമായാണ് മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ഉടമ എ.കെ.സന്തോഷിന്റെ പരാതിയില്‍ കേസെടുത്ത ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കോഴിക്കോട് വെള്ളയില്‍ വെച്ച് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ഏറണാകുളത്തും മറ്റ് സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. എസ്.ഐ.പി പി.ഷമീല്‍, എസ്.ഐ.
അജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നാസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ റമീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page