പ്രണയ ബന്ധത്തിൻ്റെ പേരിൽ 25 കാരനെകുത്തി കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കാസർകോട്: പ്രണയ ബന്ധത്തിന്റെ പേരിൽ 25 കാരനെ കുത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കിഴൂർ സ്വദേശി അച്ചു എന്ന
അശ്വിൻകുമാറിനെ ബേക്കൽ ഇൻസ്പക്ടർ അരുൺ ഷാ അറസ്റ്റ് ചെയ്തു.
ബേക്കൽ പള്ളിക്കരയിലെ അഖിലി(25) നാണ് കുത്തേറ്റത്. പാലക്കുന്ന് ഭരണി ഉത്സവ ദിവസം രാത്രി
ഉത്സവം കണ്ട് കൊണ്ടിരിക്കെ യാണ്‌ കുത്തേറ്റതെന്നു പറയുന്നു. ഷോൾഡറിനു കുത്തേറ്റ അഖിൽ മംഗളൂരു ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അശ്വിൻ കുമാർ, സൗരവ് കണ്ടാലറിയാവുന്ന മറ്റു രണ്ട് പേർ എന്നിവർക്കെതിരെ വധശ്രമത്തിനുൾപ്പെടെയാണ് കേസ്. എസ് ഐ ശ്രീജേഷ്, സിവിൽ പൊലീസുകാരായ സുധീർ ബാബു, സുധീഷ്, പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page