കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരം

പുത്തൂര്‍: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
പൈവളിഗെ, സുര്‍ള്ളിമൂല സ്വദേശികളായ കൃഷ്ണപ്പ നായിക് (60) ഭാര്യ ഗുലാബി (55), രോഹിണി (32), മകള്‍ ധന്യ (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ കൃഷ്ണപ്പ നായകിന്റെയും ഭാര്യയുടെയും പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ട് പുത്തൂര്‍ മറീന്‍ കാംപ്കോ ചോക്ലേറ്റ് ഫാക്ടറിക്ക് സമീപത്താണ് അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page