ജോഡ്കല്ലിലെ വിവാദസ്ഥലത്ത് വീണ്ടും നിര്‍മ്മാണ പ്രവൃത്തി; ക്ലബ്ബ് ഭാരവാഹികള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: കയ്യാര്‍ വില്ലേജിലെ ജോഡ്കല്ലിലെ വിവാദസ്ഥലത്ത് അതിക്രമിച്ചു കയറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതായി പരാതി. കാസര്‍കോട് പൊതുമരാമത്ത് റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ജോഡ്കല്ല് സേവാഭാരതി ക്ലബ്ബ് സെക്രട്ടറി, പ്രസിഡണ്ട്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
റോഡരുകിലെ ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ സ്ഥലത്ത് വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു സ്റ്റേജ് കൂടി പണിയുകയും ചടങ്ങുകള്‍ നടത്തിയതായും മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page