കാസർകോട്: കാഞ്ഞങ്ങാട് സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു.
കൊവ്വല്‍ സ്റ്റോര്‍ കല്ലൂര്‍ വീട്ടില്‍ കോരന്‍ നായരുടെയും പാര്‍വ്വതി അമ്മയുടെയും മകന്‍ കെ. നന്ദനന്‍ (57) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊവ്വല്‍ സ്റ്റോര്‍ വീട്ടില്‍ എത്തിച്ചതിനു ശേഷം പിന്നീട് ചെറുവത്തൂര്‍ വീട്ടില്‍ എത്തിക്കും. സംസ്‌കാരം പൊതുശ്മശാനത്തില്‍ വെച്ച് നടക്കും. എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പാണ് നാട്ടില്‍ വന്ന് തിരികെ പോയത്. ഭാര്യ: സജിത ഐക്കോടന്‍ വീട് (പൊട്ടംങ്കര ചെറുവത്തൂര്‍). മക്കള്‍: സ്‌നേഹ (അബുദാബി) ശ്രീഹരി. മരുമകന്‍: വിഷ്ണു (ചെമ്മട്ടംവയല്‍ ). സഹോദരങ്ങള്‍: രാധ, വിജയന്‍, ഗീത, അശോകന്‍ (ഓട്ടോ ഡ്രൈവര്‍), കെ. പ്രഭാവതി (കാഞ്ഞങ്ങാട് നഗരസഭ മുന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍).







