കുമ്പള: കട്ടത്തടുക്ക എകെജി നഗറില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു. മൊഗ്രാല്‍ കടവത്തെ ബിവി അബ്ദുല്‍ കരീം(39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ എകെജി നഗറില്‍ വച്ച് പന്നിയിടിച്ചപ്പോള് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നിര്യാണത്തില്‍ സിറ്റിസണ്‍ ക്ലബ്ബ് മൊഗ്രാല്‍ കടവത്ത്, മൊഗ്രാല്‍ ദേശീയവേദി, ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ അനുശോചിച്ചു. മൊഗ്രാല്‍ കടവത്തെ ബിവി ഹൗസിലെ പരേതരായ സൈനുദ്ദീന്‍ മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. സഫിയ മണിയമ്പാറയാണ് ഭാര്യ. ബി.വി അബ്ദുല്‍ ഹമീദ് മൗലവി, ബിവിഎ ബഷീര്‍, അബ്ദുസ്സലാം ദാരിമി, ബിഎന്‍എ ഖാദര്‍, അബ്ദുല്‍ ഗഫൂര്‍ ഹനീഫി, നഫീസത്ത് മിസ്രിയ എന്നിവര്‍ സഹോദരങ്ങളാണ്.







