മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആള്‍ക്കൂട്ടക്കൊലക്കേസിലെ രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു. ഒളിവില്‍ പോയ ആറു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചു. കഞ്ചാവ് ലഹരിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ബന്ധുവായ അബ്ദുല്‍ റഷീദിനൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയച്ച മായിപ്പദവ് മദക്കളയിലെ മൊയ്തീന്‍ ആരിഫിനെ തൂമിനാട്ടെ മൈതാനത്തിലെത്തിച്ച് സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയും പിറ്റേ ദിവസം ആശുപത്രിയില്‍ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നത്. ഇവരില്‍ അറസ്റ്റിലായ അബ്ദുല്‍ റഷീദ്, കുഞ്ചത്തൂരിലെ റഷീദ്, കണ്വതീര്‍ത്ഥയിലെ ഷൗക്കത്ത് എന്നിവര്‍ ജയിലിലാണ്. ഒളിവില്‍ പോയ ആറു പ്രതികളില്‍ രണ്ട് പേരാണ് ഗള്‍ഫിലേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മറ്റു നാലു പേര്‍ മുംബൈയിലേക്കും ബംഗളൂരുവിലേക്കും കടന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page