കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത സംഘത്തെ തേടി ക്വട്ടേഷന്‍ സംഘം ഉദിനൂരില്‍; നാലു മംഗളൂരു സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത സംഘത്തെ തേടിയെത്തിയ നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. മംഗളൂരു സ്വദേശികളായ സയ്യിദ് ഹഫീസ്, അസറുദ്ദീന്‍, അല്‍ത്താഫ്, മുസമ്മില്‍ എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഉദിനൂരിലാണ് സംഭവം. കാറിലാണ് നാലംഗ സംഘമെത്തിയത്. മഷൂദലിയുടെ വീട്ടിലെത്തിയ സംഘം മുസ്തഫ എന്നയാള്‍ എവിടെയുണ്ടെന്ന് ചോദിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. ഇക്കാര്യം മഷൂദലി ഉടന്‍ ചന്തേര പൊലീസിനെ അറിയിച്ചു. കുതിച്ചെത്തിയ പൊലീസ് ക്വട്ടേഷന്‍ സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്നു. അടുത്തിടെ നടന്ന ഒരു കള്ളക്കടത്ത് ഇടപാടിലെ സ്വര്‍ണ്ണം ഒരു സംഘം തട്ടിയെടുത്തിരുന്നു. സ്വര്‍ണ്ണം നഷ്ടപ്പെട്ടവരാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സമാന രീതിയിലുള്ള മറ്റൊരു സംഭവം കഴിഞ്ഞ ദിവസം മട്ടന്നൂരിലും ഉണ്ടായിരുന്നു. വിമാന താവളത്തില്‍ പിടിയിലായ സ്വര്‍ണ്ണം എട്ടര ലക്ഷം രൂപ പിഴ അടച്ചു കൈപ്പറ്റിയ മലപ്പുറം സ്വദേശി ശിബിലിയെ തട്ടി കൊണ്ടുപോയിരുന്നു. അക്രമി സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തുവെങ്കിലും ശിബിലി എവിടെയാണന്ന് സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും വ്യക്തമല്ല. സംഭവത്തില്‍ സ്ത്രീകളടക്കം പത്തോളം പേര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page