ഉദിനൂരില്‍ പിന്നോട്ടെടുത്ത പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: പിന്നോട്ടെടുത്ത പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി ചെമ്പേരിയില്‍ സി. ഗോപാലന്‍(80) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് വീടിന് സമീപത്താണ് അപകടം. പിന്നോട്ടെടുത്ത പിക്കപ്പ് വാന്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഗോപാലനെ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഗോപാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും. വാഹന ഡ്രൈവര്‍ അപകടം നടന്ന സ്ഥലത്ത് നിന്നും ഓടിപ്പോയി. അപകടം വരുത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഭാര്യ: ജാനകി, മക്കള്‍: രഘു, രമ, രവി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page