സ്ത്രീകളുടെ മൊബൈല്‍ ഹാക്ക് ചെയ്ത് ദുരുപയോഗം; പച്ചമ്പളയിലെ ഓട്ടോഡ്രൈവറുടെ നീക്കത്തില്‍ നാട്ടുകാര്‍ക്ക് ആശങ്ക

കാസര്‍കോട്: സ്ത്രീകളുടെ മൊബൈല്‍ ഹാക്ക് ചെയ്ത് ദുരുപയോഗം നടത്തുന്ന ഓട്ടോഡ്രൈവറുടെ നീക്കത്തില്‍ നാട്ടുകാര്‍ക്ക് ആശങ്ക. പ്രവാസികളുടെ ഭാര്യമാര്‍ യാത്രക്ക് ആശ്രയിക്കുന്ന ഒരു ഓട്ടോയുടെ ഡ്രൈവറാണ് ചിലരുടെ ഉറക്കം കെടുത്തുന്നത്. പച്ചമ്പളത്തെ ഒരു പ്രവാസിയുടെ ഭാര്യ സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ടെക്‌നീഷ്യനെ സമീപിച്ചിരുന്നു. അവര്‍ മൊബൈല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ആരോ ഹാക്ക് ചെയ്യുന്നതായി മനസിലായത്. ഗാലറിയിലുള്ള ഫോട്ടോകളും മറ്റും ആരോ ശേഖരിക്കുന്നുണ്ടെന്നും ടെക്‌നീഷ്യന്‍ സ്ത്രീയോട് പറഞ്ഞു. അതിനാല്‍ മൊബൈല്‍ ഉപേക്ഷിച്ച് വേറെ മൊബൈല്‍ വാങ്ങാനാണ് പരിഹാരം നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് സ്ത്രീ പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ഓട്ടോ ഡ്രൈവര്‍ ഈ സ്ത്രീയുടെ മൊബൈല്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. ഫോണ്‍ ഹാക്ക് ചെയ്ത ശേഷം ഫോട്ടോയും മറ്റും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡ്രൈവറുടെ മൊബൈലും വീട്ടില്‍ നിന്നു ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നു താക്കീതു നല്‍കി ഓട്ടോ ഡ്രൈവറെ വിട്ടയക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുപോലെ പ്രദേശത്തെ നിരവധി ഭര്‍തൃമതികളുടെ മൊബൈലുകളും ഹാക്കുചെയ്യുന്നുണ്ടാകാമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page