സര്‍ക്കാര്‍ ആശുപത്രിയില്‍ നഗ്നനായി റോന്ത് ചുറ്റി ഡോക്ടര്‍; സിസിടിവിയിലെ ദൃശ്യം കണ്ട് ഞെട്ടി ആശുപത്രി ജീവനക്കാര്‍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഒരു ഡോക്ടര്‍ നഗ്‌നനായി കറങ്ങുന്നത് ക്യാമറയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്നപ്പോഴാണ് ഡോക്ടര്‍ ഇങ്ങനെ നടന്നതെന്നാണ് വിവരം. ഔറംഗാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബിഡ്കിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. വസ്ത്രമില്ലാതെ ആശുപത്രി വളപ്പില്‍ ഡോക്ടര്‍ അലയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ആശുപത്രി ഇടനാഴിയില്‍ വച്ച് ഒരു കഷണം തുണി വീശുന്നതു ദൃശ്യത്തിലുണ്ട്. വാഷ്‌റൂമിലേക്ക് പോകുന്നതും വാതില്‍ തുറക്കുന്നതും ദൃശ്യത്തില്‍ കാണാം.
ഛത്രപതി സംഭാജിനഗര്‍ ജില്ലയുടെ ആരോഗ്യ സേവനങ്ങളുടെ തലവനായ ഡോ.ദയാനന്ദ് മോട്ടിപാവ്ലെ ഇക്കാര്യം അന്വേഷിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യം മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page