കുമ്പളയിലെ ആടു മോഷണം; സി.സി.ടി.വിയില്‍ കുടുങ്ങിയ പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

കാസര്‍കോട്: വീട്ടില്‍ വളര്‍ത്തുകയായിരുന്ന ആടിനെ മോഷ്ടിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. ഷിമോഗ സ്വദേശി ഷക്കുള്ള ഖാനെ(23) ബ്രഹ്‌മപുരത്ത് വച്ച് കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുമ്പളയില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാസങ്ങള്‍ക്കു മുമ്പ് കുമ്പള സി.എച്ച്.സി റോഡിലെ അബ്ബാസിന്റെ വീട്ടില്‍ വളര്‍ത്തുകയായിരുന്ന ആട് മോഷണം പോയിരുന്നു. ആടിനെ മോഷ്ടിച്ചു കൊണ്ടു പോവുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി കര്‍ണാടക സ്വദേശിയാണെന്നു കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ എം.എന്‍. ബിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ഉമേശ്, പൊലീസുകാരായ ഗോകുല്‍, മനു, തൃഷ്ണ എന്നിവര്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. കൊച്ചു കുട്ടികളെ ഉപയോഗിച്ചു ആടുകളെ മോഷ്ടിക്കുന്ന വലിയൊരു സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഷക്കുള്ളയെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page