കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. എങ്ങനെയാണ് അപകടം ഉണ്ടായതെന്നു വ്യക്തമല്ല. കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് എംടിഒ ആയി ജോലി ചെയ്യുന്ന എഎസ്‌ഐ സജിമാത്യു(50)വാണ് മരിച്ചത്. മെഡിക്കല്‍ ലീവെടുത്ത് സ്വദേശത്തേയ്ക്ക് പോയതായിരുന്നു. പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായ്മറ്റം കോളനിക്കു സമീപത്താണ് സംഭവം. ഇയാളുടെ കാറിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ കയറി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടന്‍ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോത്താനിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
Scroll to top

You cannot copy content of this page