കാസര്‍കോട്: ടൗണ്‍ പൊലീസ് സ്റ്റേഷന്റെ മീറ്ററുകള്‍ അകലെയുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റില്‍ കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവത്തില്‍ മാനേജര്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആറിനു പുലര്‍ച്ചെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ത്തുവെങ്കിലും മോഷ്ടാക്കള്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് എത്തിയവരുടേതെന്നു സംശയിക്കുന്ന അഞ്ചുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ബെര്‍മൂഡയും ഷര്‍ട്ടും ധരിച്ച് മുഖം തൂവാല കൊണ്ട് മറച്ച നാല്പതു വയസു പ്രായം വരുന്ന ഒരാളാണ് കവര്‍ച്ചാ സംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. സംഘത്തിലെ മറ്റൊരാള്‍ തൊപ്പി ധരിച്ച നിലയിലാണ്. മറ്റൊരാള്‍ ബാഗില്‍ തൂക്കിയ നിലയിലുമാണ് സി സി ടി വി ക്യാമറയില്‍ പതിഞ്ഞത്.
![](https://mlozaudj56ft.i.optimole.com/w:734/h:470/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/kuniya.jpg)