കാസർകോട്: ജില്ലയിലെ ക്രമസമാധാന പാലനം ശക്തമാക്കുന്നതിന്റെയും ലഹരിമരുന്ന് കടത്തും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെയും ഭാഗമായി പൊ lലീസ് നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷനിൽ 33 പേർ അറസ്റ്റിൽ. 104 കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ വരെയാണ് ജില്ലയിൽ പലയിടത്തും പരിശോധന നടന്നത്. 1,305 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 367 അന്തർസംസ്ഥാന വാഹനങ്ങളും ഉൾപ്പെടുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 48 കേസുകളും, പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 6 കേസുകളും രജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന വാഹനത്തിൽ നിന്ന് അനധികൃത മദ്യവും മയക്കുമരുന്നും പിടികൂടി.
എൻ.ഡി.പി.എസ് നിയമപ്രകാരം 10 കേസുകളും, അബ്കാരി നിയമപ്രകാരം 23 കേസുകളും, പുകയില ഉൽപ്പന്ന നിയന്ത്രണ നിയമപ്രകാരം 14 കേസുകളും രജിസ്റ്റർ ചെയ്തു. കൂടാതെ, സംശയാസ്പദമായ സാഹചര്യത്തിൽ 4 പരിശോധനകളും പൊലീസ് നടത്തി. ചൂതാട്ട നിരോധന
റെയ്ഡിനിടെ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 30 വാറന്റ് പ്രതികളെ പിടികൂടി. കരുതൽ തടങ്കൽ ഉത്തരവുള്ള മൂന്ന് പിറ്റ് എൻഡിപിഎസ് പ്രതികളെയും അറസ്റ്റ് ചെയ്തു.
ജില്ലയിലെ 44 ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും ജില്ലയിൽ ഇത്തരം കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.







