കാസര്‍കോട്: ഒരാഴ്ച മുമ്പ് നാട്ടിലേയ്ക്കു തിരിച്ചുപോയ കുമ്പളയിലെ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി ബൈക്കപകടത്തില്‍ മരിച്ചു. കുമ്പള- ബദിയഡുക്ക റോഡിലെ ലാവണ്യ ഹെയര്‍ ഡ്രസിംഗ് സ്ഥാപനത്തിലെ ജീവനക്കാരനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ മുഹമ്മദ് ഫാരീസ് അലി (26)യാണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ട്രാക്ടറും രണ്ടു ദിവസം മുമ്പ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് ഫരീസ് അലി ബുധനാഴ്ച രാത്രിയിലാണ് മരണപ്പെട്ടത്. പരേതനായ സബിക്ക്- നഫീസ ദമ്പതികളുടെ മകനാണ്. അഞ്ചു സഹോദരങ്ങളുണ്ട്.
മരണത്തില്‍ അനുശോചിച്ച് കുമ്പളയിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കു വ്യാഴാഴ്ച അവധി നല്കി.
ഒരാഴ്ച മുമ്പ് നാട്ടിലേയ്ക്ക് പോയ കുമ്പളയിലെ ബാര്‍ബര്‍ തൊഴിലാളി അപകടത്തില്‍ മരിച്ചു
- Kasaragod, Latest, Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഉപ്പള സ്വദേശിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
Friday, 7 August 2026, 10:40

കാറ്റും മഴയും: പെരിയ- ഒടയഞ്ചാല്‍ റോഡില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
Friday, 7 August 2026, 10:09

കാണാതായ പൊലീസുകാരനെ മംഗ്ളൂരുവിലെ ലോഡ്ജില്‍ കണ്ടെത്തി
Friday, 7 August 2026, 9:59

അസുഖം മാറാത്ത മനോവിഷമം; യുവാവ് അയല്‍വാസിയുടെ കിണറ്റില്‍ച്ചാടി ജീവനൊടുക്കി
Friday, 7 August 2026, 9:36

എസ് വൈ എഫ് സാരഥി സഞ്ചാരത്തിന് ജില്ലയിൽ വരവേൽപ്പ്
Friday, 7 August 2026, 8:48

