കാട്ടാന ആക്രമണത്തിനെതിരെ പ്രതിഷേധം;മാത്യു കുഴൽ നാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കൊച്ചി:കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടൻ എംഎല്‍എയേയും പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തില്‍ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

റോഡ് ഉപരോധിച്ചതില്‍ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടൻ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page