തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്ര്യൂട്ട് ചെയ്ത സംഭവം; കാസര്‍കോട്ട് എന്‍ഐഎ സംഘമെത്തി; കുറ്റിക്കോലിലെയും കുരുടപദവിലെയും വീടുകളില്‍ റെയ്ഡ് നടത്തുന്നു

കാസര്‍കോട്: തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്ര്യൂട്ട് ചെയ്ത സംഭവത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. മഞ്ചേശ്വരം കുരുടപദവിലെ ഒരുവീട്ടിലും കുറ്റിക്കോല്‍ പടുപ്പിലെ ഒരുവീട്ടിലുമാണ് സംഘം എത്തിയത്. കൊച്ചിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമെത്തിയ സംഘം സംയുക്തമായാണ് വീടുകളില്‍ പരിശോധന നടത്തുന്നത്. പുലര്‍ച്ചേ തുടങ്ങിയ റെയ്ഡില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. മംഗളൂരുവിലെ അധോലോക നായകന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്ന കുരുടപദവിലെ ഒരാളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കുറ്റിക്കോലില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ആളിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ ഡല്‍ഹിയില്‍ വച്ച് യുവാക്കളെ റിക്ര്യൂട്ട് നടത്തിയ ബന്ധത്തിന്റെ പേരിലാണ് എന്‍.ഐ.എ കാസര്‍കോട്ട് എത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page