കാസർകോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിദ്യാനഗർ ലയൺസ് ക്ലബ്ബ്, ഡയ ലൈഫ് ഹോസ്പിറ്റൽ, ഗവ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ പ്രമേഹ ബോധവൽക്കരണ റാലി നടത്തി.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു . ഡോ. ഐ.കെ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി പി.വി. മധുസൂദനൻ, വിനോദ് കുമാർ, സോൺ ചെയർപേഴ്സൺ എം.എ. നാസർ ,സെക്രട്ടറി പദ്മനാഭ ഷെട്ടി പ്രസംഗിച്ചു. ലയൺസ് വിദ്യാനഗർ പ്രസിഡന്റ് ടി.കെ. വിജയകുമാർ സ്വാഗതം പറഞ്ഞു.
ലയൺസ് ക്ലബ്ബ് അംഗങ്ങൾ, ഗവ. കോളേജു എൻ.സി.സി – എൻ.എസ്.എസ് വോളണ്ടിയർമാർ, ചിന്മയ വിദ്യാലയത്തിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഐ.ടി.ഐ എൻ.എസ്.എസ് വിദ്യാർത്ഥികൾ, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു..
ആരോഗ്യ സംരക്ഷണത്തിനു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി .







