അയ്യപ്പ ദര്‍ശനത്തിന് കൊല്ലൂരില്‍ നിന്നു കാല്‍നടയാത്രയായി പയ്യന്നൂര്‍ സ്വദേശി ശബരിമലയിലേക്ക്

കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച കൊല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നു ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി പദയാത്രയായി യാത്രതിരിച്ച പയ്യന്നൂര്‍ ചെറുതാഴം ഹനുമാന്‍ അമ്പലത്തിനടുത്തെ ഓട്ടോ ഡ്രൈവര്‍ കെ വി രാമകൃഷ്ണന്‍ വെള്ളിയാഴ്ച വൈകിട്ടു കാസര്‍കോട്ടെത്തി. ഇന്നു രാവിലെ ശരണമന്ത്രങ്ങളുരുവിട്ടു ഏകനായി അദ്ദേഹം യാത്ര തുടര്‍ന്നു. ഡിസംബര്‍ ഒന്നിനു സന്നിധാനത്തിലെത്തണം.

ചെറുത്തൂരില്‍ നിന്നു തമ്പാനും പയ്യന്നൂരില്‍ നിന്ന് ഉണ്ണികൃഷ്ണനും തലശ്ശേരിയില്‍ നിന്ന് സജിത്തും രാമകൃഷ്ണനോടൊപ്പം തീര്‍ത്ഥയാത്രയില്‍ പങ്കാളികളാകും. ഒരു ദിവസം 35 കിലോമീറ്റര്‍ യാത്ര ചെയ്യാനാണ് പരിപാടി.

കെ വി രാമകൃഷ്ണന്‍ 16 വര്‍ഷമായി ശബരിമല തീര്‍ഥാടനം നടത്തുന്നുണ്ട്. ഇതുവരെ എല്ലാവര്‍ഷവും കാല്‍നട യാത്രയായാണ് അദ്ദേഹം ശബരിമല ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ 10 വര്‍ഷമായി മൂകാംബികയില്‍ നിന്നാണ് ശബരിമല തീര്‍ത്ഥാടനം. അതിനുമുമ്പ് പയ്യന്നൂരില്‍ നിന്നായിരുന്നു യാത്ര തിരിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page