വേലാശ്വരം: അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വേലാശ്വരം ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടക്കും. കേരളോത്സവ കല മത്സരങ്ങളുടെ വിളംബര ഘോഷയാത്രയും വാര്‍ഡ് 5,8 കുടുംബശ്രീകളുടെ നേതൃത്വത്തിലുള്ള കലവറ ഘോഷയാത്രയും നടന്നു. വാദ്യമേളം മുത്തു കുട തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആരംഭിച്ച ഘോഷയാത്ര വേലാശ്വരം ഗവ.യു.പി സ്‌കൂളില്‍ സമാപിച്ചു. ഘോഷയാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി, വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ ര്‍മാന്‍മാരായ എം. വി.രാഘവന്‍, ടി. കാവ്യ, സംഘാടക സമിതി കണ്‍വീനറും വാര്‍ഡ് മെമ്പറുമായ കെ. വി. സുകുമാരന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി, കുടുംബശ്രീ അംഗങ്ങള്‍, നാട്ടുകാര്‍ നേതൃത്വം നല്‍കി. ഇന്ന് സ്റ്റേജ് ഇതര മത്സരങ്ങള്‍ നടക്കുന്നു.ഞായറാഴ്ച രാവിലെ മുതല്‍ സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ ഉദ്ഘാടനം ചെയ്യും.







