മല്‍സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ഏഴുലക്ഷത്തോളം രൂപ വിലവരുന്ന മല്‍സ്യവും കൊള്ളയടിച്ച സംഘം അറസ്റ്റില്‍

കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ലക്ഷക്കണക്കിന് രൂപയുടെ മല്‍സ്യവും തട്ടിയെടുത്ത സംഭവത്തില്‍ ഏഴ് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ സ്വദേശികളായ സുബ്രഹ്‌മണ്യ ഖാര്‍വി (34), രാഗവേന്ദ്ര ഖാര്‍വി (38), ഹരീഷ് നാരായണ ഖാര്‍വി (40), നാഗേഷ് നാരായണ (42), ഗോപാല്‍ മാധവ് (38), സന്തോഷ് ദേവയ്യ (43), ലക്ഷ്മണന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൃഷ്ണാനന്ദ എന്ന ബോട്ടില്‍ മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് സംഘം തട്ടിക്കൊണ്ടുപോവുകയും പണം കൊള്ളയടിക്കുകയും ചെയ്തത്. വല ഉപയോഗിച്ച് ഫാനില്‍ കുരുക്കി ബോട്ട് നിര്‍ത്തിച്ചു. സഹായിക്കാനെന്ന വ്യാജേന എത്തിയ സംഘം പിന്നീട് അക്രമം നടത്തുകയായിരുന്നു. ബോട്ട് കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപ വിലവരുന്ന മത്സ്യവും 7,500 ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 5,76,700 രൂപയും കൊള്ളയടിച്ചു. രക്ഷപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ മല്‍പേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിടികൂടിയ പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page